vijay sethupathi says about pizza movie
മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളിലൂടെയും ആയിരുന്നു നടന്‍ പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയിരുന്നത്. തമിഴില്‍ എല്ലാതരം സിനിമകളിലും അഭിനയിച്ച നടന്‍ വളരെ പെട്ടെന്നായിരുന്നു ജനപ്രിയ താരമായത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും സേതുപതിയുടെ സിനിമകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കാറുളളത്. അടുത്തിടെയിറങ്ങിയ 96 എന്ന ചിത്രത്തിനു ശേഷം സേതുപതിക്ക് എല്ലായിടത്തും ആരാധകര്‍ കൂടിയിരുന്നു.